താനൂര്‍: നിയന്ത്രണം വിട്ട ചരക്ക് ലോറി ദേവധാര്‍ മേല്‍പ്പാലത്തിന്റെ കൈവരികളിലേക്ക് ഇടച്ചുകയറി. ഇന്നുപുലര്‍ച്ചെ രണ്ടുമണിയോടെയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ ലോറിയിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
എറണാകുളത്തു നിന്നും കോഴിക്കോട് ഭാഗത്തേക്ക് ഇന്റര്‍ലോക്ക് കട്ടകളുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ പാലത്തിന്റെ കൈവരികള്‍ക്ക് നാശം സംഭവിച്ചിട്ടുണ്ട്. ലോറിയുടെ മുന്‍ഭാഗം പൂര്‍ണമായി തകരുകയും ചെയ്തിട്ടുണ്ട്.
മറ്റൊരു ലോറിയെത്തി അപകടത്തില്‍പ്പെട്ട ലോറിയിലെ ഇന്റര്‍ലോക്ക് കട്ടകള്‍ മാറ്റി. ശേഷം
ലോറി ഇവിടെ നിന്ന് മാറ്റിയാണ് ഗതാഗതം പൂര്‍വ്വസ്ഥിതിയിലാക്കിയത്.




