ലാത്തി ഷൂട്ടിംഗിനിടെ നടന്‍ വിശാലിന് പരിക്ക്; ഷൂട്ടിംഗ് നിര്‍ത്തിവെച്ചു

എ വിനോദ് കുമാറിന്റെ സംവിധാനത്തില്‍ വിശാല്‍ നായകനാകുന്ന ചിത്രമായ ലാത്തി സിനിമയുടെ ക്ലൈമാക്സ് സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ വിശാലിന് പരിക്കേറ്റു. താരത്തിന്റെ കാലിനാണ് പരിക്കേറ്റിരിക്കുന്നത്. എന്നാലിത് പൊട്ടല്‍ അല്ലെന്ന് ഡോക്ടര്‍ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സംഭവത്തെത്തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. പരിക്ക് ഭേദമായി വിശാല്‍ എത്തിയാലുടന്‍ ചിത്രീകരണം പുനരാരംഭിക്കും. ലൊക്കേഷനില്‍ നിന്നുള്ള ഒരു ചിത്രം എന്റര്‍ടെയിന്‍മെന്റ് ഇന്‍ഡസ്ട്രി ട്രാക്കര്‍ ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഇതേ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് വിശാല്‍ ഇതിനുമുമ്പും അപകടത്തില്‍പ്പെട്ടിരുന്നു. അന്ന് കെട്ടിടത്തിന്റെ ഒരു നിലയില്‍ നിന്ന് മറ്റൊരു നിലയിലേക്ക് ചാടുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. അന്ന് കൈയ്ക്കായിരുന്നു പരിക്ക്.

പീറ്റര്‍ ഹെയ്ന്‍ സംഘട്ടനസംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് വിശാല്‍ എത്തുന്നത്. സുനൈനയാണ് നായിക. സാം സി.എസ് സംഗീതസംവിധാനവും എം. ബാലസുബ്രഹ്‌മണ്യം ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. പൊന്‍ പാര്‍ത്ഥിപനാണ് സംഭാഷണങ്ങളെഴുതുന്നത്. ആഗസ്റ്റ് 12-ന് ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ ശ്രമം.

 

Share news
error: Content is protected !!
Scroll to Top