നടന്‍ ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ മരിച്ചനിലയില്‍ കണ്ടെത്തി

പന്തളം:നടന്‍ ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുഴിക്കാട്ട് സ്വദേശിനി ആശ(38) ആണ് മരിച്ചത്.

ഭാര്യയെ കാണാനില്ലെന്ന് അറിയിച്ച് ഉല്ലാസ് പന്തളം പോലീസിനെ വിളിച്ചിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയ പോലീസ് സംഘം പരിശോധന നടത്തിയപ്പോഴാണ് മുകളിലത്തെ നിലയില്‍ ആശയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞദിവസം ഉല്ലാസിന്റെ ഭാര്യയും മക്കളും വീടിന്റെ മുകളിലത്തെ നിലയിലാണ് ഉറങ്ങിയത് എന്ന് പോലീസ് പറയുന്നു.

അടുത്തിടെയാണ് പുതിയ വീട് വെച്ച് ഉല്ലാസ് കുടുംബം താമസം മാറിതാമസം ആരംഭിച്ചത്.

വിവിധ ചാനലുകളിലെ കോമഡി പരിപാടികളിലൂടെയും സിനിമകളിലൂടെ മലയാളികളിക്ക് ഏറെ സുപരിചിതനായ താരമാണ് ഉല്ലാസ് പന്തളം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top