തിരുവനന്തപുരം :കെ.പി.സി.സി ട്രഷറര്‍ വി.പ്രതാപചന്ദ്രന്‍(73) അന്തരിച്ചു.രാവിലെ തിരുവനന്തപുരത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം .
കെഎസ്യു തിരുവനന്തപുരം ജില്ലാ പ്രസിഡണ്ടായിട്ടാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം. ദീര്‍ഘനാള്‍ പത്രപ്രവര്‍ത്തകനായിരുന്നു.വീക്ഷണം തിരുവനന്തപുരം ബ്യൂറോ ചീഫായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. തുടര്‍ന്ന് വീണ്ടും രാഷ്ട്രീയത്തില്‍ സജീവമാവുകയായിരുന്നു
ഡിസിസി ഭാരവാഹിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട് .മുന്‍ കെപിസിസി പ്രസിഡണ്ട് വരദരാജന്‍ നായരാണ് പിതാവ്. സംസ്‌കാരം പിന്നീട് നടക്കും.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




