ലോകകപ്പുമായി മെസിയും സംഘവും അര്‍ജന്റീനിയന്‍ മണ്ണില്‍ പറന്നിറങ്ങി; അര്‍ജന്റീനയില്‍ ഇന്ന് പൊതുഅവധി

മുപ്പത്തിയാറ് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ മെസിയും സംഘവം ലോകകപ്പ് സ്വന്തമാക്കി നാട്ടിലെത്തി. നീലക്കാടലായി മാറിയ തെരുവുകളിലെങ്ങും ആഘോഷാരവങ്ങള്‍ മുഴക്കി നാട് വിജയികളെ വരവേറ്റു.

ലോകകപ്പുമായി ടീം തുറന്നവാഹനത്തില്‍ നഗരം ചുറ്റി. ലക്ഷക്കണക്കിന് ആളുകളാണ് തങ്ങളുടെ പ്രിയതാരങ്ങളെ കാത്ത് പുലര്‍ച്ചെ ഉറക്കമിളച്ച് തെരുവില്‍ കാത്തുനിന്നത്. മറഡോണയ്ക്ക് ശേഷം ലോകകപ്പ് കിരീടം ലയണല്‍ മെസി അര്‍ജന്റീനയില്‍ എത്തിച്ചിരിക്കുകയാണ്.

വിജയാഘോഷത്തിന്റെ ഭാഗമായി ഇന്ന് അര്‍ജന്റീനയില്‍ പൊതുഅവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top