|
കോഴിക്കോട്: ഫറോക്ക് മദ്യം കയറ്റി എത്തിയ ചരക്കു ലോറി ഫറോക്ക് പഴയ പാലത്തിന്റെ സുരക്ഷാ കമാനത്തില്‍ ഇടിച്ചു. അന്‍പതോളം കെയ്‌സ് മദ്യക്കുപ്പികള്‍ ലോറിയുടെ മുകള്‍ ഭാഗത്തു നിന്നും റോഡിലേക്ക് വീണു.
രാവിലെ 6.30 നാണ് അപകടം. ലോറി നിര്‍ത്താതെ പോയി. അപകട സ്ഥലത്ത് ഉണ്ടായിരുന്ന ആളുകള്‍ മദ്യക്കുപ്പികള്‍ എടുത്തു കൊണ്ടുപോയതായും നാട്ടുകാര്‍ പറഞ്ഞു.
കോഴിക്കോട് ഭാഗത്തു നിന്നെത്തിയ ലോറിയാണ് അപകടത്തില്‍ പെട്ടത്. അവശേഷിച്ച മദ്യക്കുപ്പികള്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




