ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ മണര്‍കാട് ബൈപാസില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. കല്ലറ തെക്കേ ഈട്ടിത്തറ വിഷ്ണു ശിവാനന്ദന്‍ (31) ആണ് മരിച്ചത്. വിഷ്ണു നടന്‍ ടൊവിനോ തോമസിന്റെ ഷെഫായി ജോലി ചെയ്തുവരികയായിരുന്നു. അപകടത്തില്‍പെട്ട മറ്റൊരു ബൈക്കില്‍ സഞ്ചരിച്ചിരുന്ന പേരൂര്‍ സ്വദേശികളായ മാത്യൂസ് റോജി. ജസ്റ്റിന്‍ മാത്യു എന്നിവരെ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിഷ്ണു പേരൂരിലെ ബന്ധുവീട്ടിലെത്തിയ ശേഷം തിരികെ മടങ്ങുന്നതിനിടയിലായിരുന്നു അപകടം സംഭവിച്ചത്. അപകടത്തില്‍പെട്ടവരെ പൊലീസും നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. നടന്‍ ടൊവിനോ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ വിഷ്ണുവിന്റെ ഫോട്ടോ പങ്കുവെച്ച് അനുശോചനം രേഖപ്പെടുത്തി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




