നടന്‍ ശ്രീനിവാസനെതിരെ വനിതാകമ്മീഷന്‍ കേസെടുത്തു

അംഗനവാടി ടീച്ചര്‍മാര്‍ക്കെതിരെ വിവാദപരാമര്‍ശം നടത്തിയ നടന്‍ ശ്രീനിവാസനെതിരെ വനിതാകമ്മീഷന്‍ കേസെടുത്തു. ടീച്ചര്‍മാരുടെ പരാതിയിലാണ് കേസെടുത്തതെന്േന് വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ പറഞ്ഞു.
കുറച്ചുകൂടി ഉത്തരാവദിത്വത്തോടയായിരുന്നു ശ്രീനിവാസന്‍ ഇത്തരം കാര്യങ്ങളില്‍ പ്രതികരിക്കേണ്ടതെന്ന് ഷാഹിദ കമാല്‍ പറഞ്ഞു.
ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അംഗനാവാടി ടീച്ചര്‍മാര്‍ വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവരാണ് എന്ന തരത്തിലുള്ള പരാമര്‍ശം നടത്തിയത്

Share news
error: Content is protected !!
Scroll to Top