വണ്ടിച്ചെക്ക് കേസില്‍ നടന്‍ റിസബാവ കോടതിയില്‍ കീഴടങ്ങി

കൊച്ചി: വണ്ടിച്ചെക്ക് കേസില്‍ നടന്‍ റിസബാവ കീഴടങ്ങി. വ്യാജ ചെക്ക് നല്‍കിയ കേസിലാണ് റിസബാവ കീഴടങ്ങിയത്. നഷ്ടപരിഹാര തുകയായ 11 ലക്ഷം രൂപ റിസബാവ കോടതിയില്‍ കെട്ടിവെച്ചു. പറഞ്ഞ തുക സമയത്ത് കെട്ടിവെത്താതിനാല്‍ കോടതി പിരിയുന്നത് വരെ കോടതിയില്‍ തടവ് ശിക്ഷ അനുഭവിക്കാനും താരത്തോട് നിര്‍ദേശിച്ചിട്ടുണ്ട്.

വണ്ടിച്ചെക്ക് കേസില്‍ 11 ലക്ഷം രൂപ നല്‍കാന്‍ നേരത്തെ കോടതി വിധിച്ചിരുന്നു. എന്നാല്‍ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ശിക്ഷ ശരിവെച്ചു.

പണം അടക്കേണ്ട അവസാന തിയ്യതി ഇന്നലെയായിരുന്നു. എന്നാല്‍ റിസബാവ കോടതിയില്‍ ഹാജരായിരുന്നില്ല. സമയപരിധി അവസാനിച്ചതിനെ തുടര്‍ന്ന് റിസബാവയ്‌ക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. പണം അടച്ചെങ്കിലും റിസബാവ മൂന്ന് മണിവരെ കോടതിയില്‍ നില്‍ക്കണം.

Share news
error: Content is protected !!
Scroll to Top