കോവിഡ് ബാധിച്ച് മലപ്പുറം ജില്ലയില്‍ ഒരു മരണം കൂടി

മലപ്പുറം: ജില്ലയില്‍ ഒരു കോവിഡ് മരണം കൂടി. കരുവമ്പ്രം സ്വദേശി കുഞ്ഞുമൊയ്ദീനാണ് (65) കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 29 ആയി.

ശ്വാസകോശരോഗം, കൊളസ്ട്രോള്‍, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, ഡയലേറ്റഡ് കാര്‍ഡിയോ മയോപതി എന്നിവ അലട്ടിയിരുന്ന കുഞ്ഞുമൊയ്തീനെ നെഞ്ചുവേദനയെ തുടര്‍ന്ന് ഓഗസ്റ്റ് പത്തിനാണ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്നത്. അന്ന് തന്നെ കോവിഡ് സ്ഥിരീകരിച്ചതോടെ കോവിഡ് ഐസിയുവിലേക്ക് മാറ്റി പ്രോട്ടോകോള്‍ പ്രകാരം ചികിത്സ ആരംഭിച്ചു.

ഓഗസ്റ്റ് 19ന് രോഗിയുടെ ആരോഗ്യ നില വഷളായി. എസിഎല്‍എസ് പ്രകാരം ചികിത്സ നല്‍കിയെങ്കിലും 19ന് രാത്രി മരുന്നുകളോട് പ്രതികരിക്കാതെ രോഗി മരണത്തിന് കീഴടങ്ങി.

 

Share news
error: Content is protected !!
Scroll to Top