കൊച്ചി: ഗൂഗിളിന്റെ ഇമെയില്‍ വിഭാഗമായ ജിമെയില്‍ ഫയലുകള്‍ അറ്റാച്ച് ചെയ്യുന്നതിനോ മെയിലുകള്‍ അയക്കുന്നതിനോ സാധിക്കുന്നില്ല. ഇന്ന് രാവിലെ മുതലാണ് ജിമെയില്‍ സംവിധാനം തകരാറിലായിരിക്കുന്നത്. ഫയലുകള്‍ അറ്റാച്ച് ചെയ്യാന്‍ കഴിയുന്നില്ലെന്ന കാര്യം ഉപയോക്താക്കള്‍ ഗൂഗിളിന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇന്ത്യക്ക് പുറമെ ജപ്പാന്‍,ഓസ്‌ട്രേലിയ,കാനഡ തുടങ്ങി നിരവധി രാജ്യങ്ങളിലും സമാന അവസ്ഥയാണെന്നാണ് റിപ്പോര്‍ട്ട്. മെയില്‍ പ്രശ്‌നമായതോടെ ഏറെ പ്രതിസന്ധിയിലായിരിക്കുകയാണ് ആളുകള്‍. ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനോ അപ്‌ലോഡ് ചെയ്യുന്നതിനോ കഴിയുന്നില്ല.
അതെസമയം സാങ്കേതിക തകരാറിനെകുറിച്ച് ഗൂഗിള്‍ എഞ്ചിനീയറിംങ് ടീം അന്വേഷണം ആരംഭിച്ചു.




