HIGHLIGHTS : Actor Nirmal V Benny passed away
കൊച്ചി: ചലച്ചിത്രനടന്‍ നിര്‍മല്‍ വി ബെന്നി അന്തരിച്ചു. ഹൃദയാഘാതം മൂലം ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേനിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ്. നിര്‍മാതാവ് സഞ്ജയ് പടിയൂര്‍ ആണ് നിര്‍മലിന്റെ മരണ വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചത്.
യൂട്യൂബ് വിഡിയോകളിലൂടെയും സ്റ്റേജ് പ്രോഗ്രാമുകളിലൂടെയുമാണ് നിര്‍മല്‍ ബെന്നി കരിയര്‍ ആരംഭിച്ചത്. 2012 -ല്‍ നവാഗതര്‍ക്ക് സ്വാഗതം എന്ന സിനിമയിലൂടെ ചലച്ചിത്രാഭിനയരംഗത്തെത്തി. ആമേനിലെ കൊച്ചച്ചന്റെ വേഷം ശ്രദ്ധിക്കപ്പെട്ടു. സഞ്ജയ് പടിയൂരിന്റെ ദൂരം എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു