മോഹന്‍ലാലിന്‌ പിന്തുണയുമായി മമ്മുട്ടി.

mohanlal1mതിരു: ദേശീയഗെയിംസില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച്‌ ലാലിസത്തെ കുറിച്ച്‌ വ്യാപകമായ ആക്ഷേപമുയര്‍ന്നിരിക്കെ ലാനിനെ പിന്‍തുണച്ച്‌ മമ്മുട്ടി രംഗത്ത്‌. മലയാളത്തിന്റെ അഭിമാനമാണ്‌ മോഹന്‍ലാലെന്നും മോഹന്‍ലാലിനെ വേട്ടയാടരുതെന്നും വിവദാം ലാലിനെ ബാധിക്കുമെന്നും മമ്മുട്ടി പറഞ്ഞു. കലാകാരന്‍ പ്രവര്‍ത്തിക്കുന്നത്‌ സമ്മര്‍ദ്ദങ്ങള്‍ക്ക്‌ നടുവലാണന്നും അത്‌ അംഗീകരിക്കണമെന്നും മമ്മുട്ടി പറഞ്ഞു. ലാലിന്‌ പിന്‍തുണയറിയിച്ച്‌ മമ്മുട്ടി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ്‌ അദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്‌.

അതെസമയം പിഴച്ചത്‌ ലാലിസം മാത്രമാണെന്നും മറ്റു പരിപാടികളെ കുറിച്ച്‌ ആക്ഷേപമില്ലെന്നും പറഞ്ഞ തിരുവഞ്ചൂരിന്റെ പ്രസ്‌താവന തന്നെ വേദനിപ്പിച്ചതായി ലാല്‍ വ്യക്തമാക്കിയിരുന്നു. സര്‍ക്കാരുമായി ഇനി ഒരു ഒത്തുതീര്‍പ്പിനില്ലെന്നും പണം തിരികെ നല്‍കുന്ന നിലപാടില്‍ മാറ്റമില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top