തിരുവനന്തപുരം: പ്രശസ്ത സിനിമാ-സീരിയല്‍ നടന്‍ ദിലീപ് ശങ്കറിനെ ഹോട്ടലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലാണ് നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ കാരണം വ്യക്തമായിട്ടില്ല.
ദിലീപ് ശങ്കര്‍ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്തത്. ഇന്ന് മുറിയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ ഹോട്ടല്‍ ജീവനക്കാര്‍ മുറി തുറന്നു നോക്കുകയും, തുടര്‍ന്ന് നടനെ മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു.
നിരവധി സീരിയലുകളിലും ചാപ്പാ കുരിശ്, നോര്‍ത്ത് 24 കാതം, ഏഴ് സുന്ദര രാത്രികള്‍, കല്ലുകൊണ്ടൊരു പെണ്ണ് തുടങ്ങിയ സിനിമകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ് ദിലീപ് ശങ്കര്‍.



