Section

malabari-logo-mobile

ക്യാപ്റ്റന്‍ രാജു അന്തരിച്ചു

HIGHLIGHTS : കൊച്ചി: മലയാളത്തിന്റെ പ്രിയതാരം ക്യാപ്റ്റന്‍ രാജു വിടവാങ്ങി. 68 വയസ്സായിരുന്നു. കൊച്ചി പാലാരിവട്ടത്തെ വീട്ടിലായിരുന്നു അന്ത്യം. 37 വര്‍ഷത്തോളം മലയാ...

കൊച്ചി: മലയാളത്തിന്റെ പ്രിയതാരം ക്യാപ്റ്റന്‍ രാജു വിടവാങ്ങി. 68 വയസ്സായിരുന്നു. കൊച്ചി പാലാരിവട്ടത്തെ വീട്ടിലായിരുന്നു അന്ത്യം. 37 വര്‍ഷത്തോളം മലയാള സിനിമയില് നിറസാനിദ്ധ്യമായിരുന്നു ക്യാപ്റ്റന്‍ രാജു. സ്വഭാവ നടനായും വില്ലനായും മികച്ച അഭിനയമായിരുന്നു അദേഹം കാഴ്ച വെച്ചത്.

രണ്ടുമാസം മുമ്പ് ന്യൂയോര്‍ക്കിലേക്കുള്ള യാത്രക്കിടെ അദേഹത്തിന് മസ്തിഷ്ഘാതം ഉണ്ടായവുകയും വിമാനം അടിയന്തരമായി ഒമാനില്‍ ഇറക്കുകയും അവിടെ ആശുപത്രിയില്‍ ചികിത്സയിലിരുന്ന ശേഷം രണ്ടാഴ്ച മുമ്പ് കൊച്ചിയിലെത്തി അവിടെ ഒരു സ്വാകര്യാശുപത്രിയില്‍ ചികിത്സ തുടരുകയായിരുന്നു.

sameeksha-malabarinews

പത്തനംതിട്ടയിലെ ഓമല്ലൂരാണ് 1950 ജൂണ്‍ 27 ന് കെ ജി ഡാനിയേലിന്റെയും അന്നമ്മയുടെയും മകനായി ക്യാപ്റ്റന്‍ രാജുവിന്റെ ജനിച്ചത്. ഇന്ത്യന്‍ ആര്‍മി ഓഫീസറായിരുന്നു അദേഹം ജോലിയില്‍ നിന്ന് വിരമിച്ച ശേഷമാണ് സിനിമയില്‍ സജീവമായത്. ഭാര്യ: അന്നമ്മ,മകന്‍: രവി.

മലായളം, ഹിന്ദി, തമിഴ്, തെലുങ്ക്,കന്നട, ഇംഗീഷ് തുടങ്ങിയ ഭാഷകളിലായി 500 ലധികം ചിത്രങ്ങളില്‍ അദേഹം അഭിനയിച്ചിട്ടുണ്ട്. 1997 ല്‍ ഇതാ ഒരു സ്‌നേഹഗാഥ എന്ന സിനിമ അദേഹം സംവിധാനം ചെയ്തു.
്‌

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!