എംഎം മണിക്കെതിരെ പോസ്റ്റിട്ട മലപ്പുറം സ്വദേശിയായ ഉദ്യോസ്ഥന് സസ്‌പെന്‍ഷന്‍

മലപ്പുറം: വൈദ്യുതി മന്ത്രി എംഎം മണിക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ഒതുക്കുങ്ങല്‍ വൈദ്യുതി സെക്ഷന്‍ ഓഫീസിലെ സബ്എന്‍ജിനയറും കേരള ഇലക്ട്രിസിറ്റി സ്റ്റാഫ്

മലപ്പുറം: വൈദ്യുതി മന്ത്രി എംഎം മണിക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ഒതുക്കുങ്ങല്‍ വൈദ്യുതി സെക്ഷന്‍ ഓഫീസിലെ സബ്എന്‍ജിനയറും കേരള ഇലക്ട്രിസിറ്റി സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സെക്രട്ടറിയുമായ എ നാരായണന്‍ എമ്പ്രാന്തിരിയെയാണ് സസ്‌പെന്റ് ചെയ്തത്

മന്ത്രി എംഎം മണിക്കെതിരെ ഒരു വാര്‍ത്താ ചാനലില്‍ വന്ന വീഡിയോ പങ്കുവെച്ചതിനാണ് ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ നടപടിയെടുത്തിരിക്കുന്നത്. പെരുമാറ്റച്ചട്ടം സംബന്ധിച്ച് ബോര്‍ഡ് ഉത്തരവ് ലംഘിച്ചെന്നാരോപിച്ചാണ് അച്ചടക്ക നടപടി സ്വീകിരച്ചിരിക്കുന്നത്.