കൊച്ചി: പ്രശസ്ത യുവനടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍കൂടി പോലീസ് പിടിയിലായി. കോയമ്പത്തൂരില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. എറണാുളം റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആലപ്പുഴ അമ്പലപ്പുഴ സ്വദേശികളായ പ്രതികളെ പിടികൂടിയത്.
പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് പ്രതികള്‍ വലയിലായത്. സംഭവത്തിന്റെ മുഖ്യ സൂത്രധാാരന്‍ പള്‍സര്‍ സുനിയുടെ ഗുണ്ടാസംഘവുമായി നേരിട്ട് ബന്ധമുള്ളവരാണ് ഇവര്‍.
സംഭവത്തിന് ശേഷം ഒളിവില്‍പോയ പ്രതികളെ മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചു നടത്തി അന്വേഷണത്തിലാണ് പിടികൂടിയത്. സംഭവത്തില്‍ ഇതുവരെ ഏഴു പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികള്‍ക്കെതിരെ ബലാത്സംഗത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. താരം ഇന്നലെ കളമശ്ശേരി ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനു മുന്‍പാകെ രഹസ്യമൊഴി നല്‍കിയിരുന്നു.
കേസന്വേഷണത്തിനായി എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള ഉന്നത പോലീസ് സംഘം ഇന്ന് അന്വേഷണ ചുമതലയേറ്റെടുക്കും.
കഴിഞ്ഞ ദിവസം രാത്രിയാണ് ഷൂട്ടിങ് കഴിഞ്ഞ് വീട്ടിലേക്ക് കാറില്‍ മടങ്ങുകയായിരുന്ന താരത്തെ പള്‍സര്‍ സുനി എന്ന ക്വട്ടേഷന്‍ സംഘത്തലവന്റെ നേതൃത്വത്തില്‍ തട്ടിക്കൊണ്ടുപോവുകയും കാറില്‍ വെച്ച് ആക്രമിക്കുകയും ചെയ്തത്.




