കൊണ്ടോട്ടിയില്‍ ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു

കൊണ്ടോട്ടി: ലോറി ബൈക്കിനു പിറകിലിടിച്ച് യുവാവ് മരിച്ചു. മാറാട് സ്വദേശി എം. അമല്‍(19) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം സംഭവിച്ചത്.

സുഹൃത്തിന്റെ ബൈക്കിന്റെ പിറകില്‍ യാത്ര ചെയ്യുകയായിരുന്നു അമല്‍ . ഈ സമയം ബൈക്കിന്റെ പിറകില്‍ ലോറിവന്നിടിക്കുകയായിരുന്നു. സുഹൃത്ത് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

അമല്‍ ഗുരുവായൂരപ്പന്‍ കോളേജിലെ മലയാളം/സോഷ്യോളജി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്.

Share news
error: Content is protected !!
Scroll to Top