ഷൂട്ടിംഗിനിടെ നടന്‍ ആസിഫ് അലിക്ക് പരിക്ക്

നടന്‍ ആസിഫ് അലിക്ക് ചിത്രീകരണത്തിനിടെ പരിക്ക്. ‘എ രഞ്ജിത്ത് സിനിമ’ എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് ഷൂട്ടിംഗിന് ഇടയിലാണ് പരുക്കേറ്റത്. ആസിഫ് അലിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തായിരുന്നു ചിത്രീകരണം.

ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ തിരുവനന്തപുരത്ത് പുരോഗമിക്കവേ ക്ലൈമാക്‌സ് രംഗവുമായി ബന്ധപ്പെട്ട് ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് താരത്തിന് പരുക്കേറ്റത്.

കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന റൊമാന്റിക് ത്രില്ലര്‍ ‘എ രഞ്ജിത്ത് സിനിമ’. നവാഗതനായ നിഷാന്ത് സാറ്റുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആസിഫ് അലി രഞ്ജിത്ത് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ചിത്രത്തില്‍ ആസിഫ് അലിക്ക് ഒപ്പം സൈജു കുറുപ്പ്, ആന്‍സണ്‍ പോള്‍, നമിത പ്രമോദ്, ജുവല്‍ മേരി, അജു വര്‍ഗീസ്, രഞജി പണിക്കര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

നിഷാദ് പീച്ചിയാണ് ‘എ രഞ്ജിത്ത് സിനിമ’യുടെ നിര്‍മ്മാണം. ലൂമിനസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ ആണ് നിര്‍മാണം. വിതരണം റോയല്‍ സിനിമാസ്. നവാഗതനായ മിഥുന്‍ അശോകന്‍ ചിത്രത്തിന് സംഗീതം പകരുന്നു.

ഷാഫി, സന്തോഷ് ശിവന്‍, അമല്‍ നീരദ് എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവ പരിചയവുമായാണ് സംവിധായകന്‍ നിഷാന്ത് ആദ്യ സിനിമയുമായി എത്തുന്നത്. നമിതയാണ് നായികയായി അഭിനയിക്കുന്ന ചിത്രത്തിന്റെ ചിത്രത്തിന്റെ ഗാനങ്ങള്‍ക്ക് വരികള്‍ എഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദ് ആണ് . ഛായാഗ്രഹണം സുനോജ് വേലായുധന്‍. പിആര്‍ഒ എ എസ് ദിനേശ്.

Share news
error: Content is protected !!
Scroll to Top