Section

malabari-logo-mobile

സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; ആദ്യ നാല് റാങ്ക് വനിതകള്‍ക്ക്; ആദ്യ നൂറ് റാങ്കില്‍ ഒമ്പത് മലയാളികള്‍

HIGHLIGHTS : Civil Service Exam Results Published; For the first four rank women

സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ആദ്യ നാല് റാങ്കില്‍ വനിതകള്‍. ശ്രുതി ശര്‍മ്മയ്ക്ക് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് അങ്കിത അഗര്‍വാളും മൂന്നും നാലും റാങ്ക് ഗമിനി ശ്ലിംഗയും ഐശ്വര്യ വര്‍മ്മയും നേടി. യോഗ്യത പട്ടികയില്‍ ആകെ 685 ഉദ്യോഗാര്‍ത്ഥികളാണുള്ളത്.

ഇരുപത്തിയൊന്നാം റാങ്ക് മലയാളി ദിലീപ് കെ കൈനിക്കരയ്ക്കാണ്. അമ്പത്തിയേഴാം റാങ്ക് ആല്‍ഫ്രഡ് ഒ വി യ്ക്കാണ്. ശ്രുതി രാജലക്ഷ്മി- 25, ജാസ്മിന്‍ -36, സ്വാതി ശ്രീ ടി- 42, രമ്യ സിഎസ് – 46, അക്ഷയ് പിള്ള- 51, അഖില്‍ വി മേനോന്‍- 66 എന്നിവരാണ് റാങ്ക് നേടിയ മറ്റ് മലയാളികള്‍. ആദ്യ നൂറ് റാങ്കില്‍ ഒമ്പത് മലയാളികളുണ്ട്.

sameeksha-malabarinews

സിവില്‍ സര്‍വീസ് പരീക്ഷാ വിജയികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു. രാജ്യത്തിന്റെ വികസനത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ പങ്കാളികളാകുന്ന യുവാക്കള്‍ക്ക് അഭിനന്ദനങ്ങളെന്നായിരുന്നു പ്രധാനമന്ത്രിയുടെ ആശംസ.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!