സിപിഎം പ്രവര്‍ത്തകരുടെ കണ്ണ് ചുഴുന്നെടുക്കുമെന്ന പ്രസ്താവന;നടന്‍ അലന്‍സിയര്‍ പരാതി നല്‍കി

കൊല്ലം: സിപിഎം പ്രവര്‍ത്തകരുടെ കണ്ണ് ചൂഴ്‌ന്നെടുക്കണമെന്ന ബിജിപി നേതാവ് സരോജ് പാണ്ഡയുടെ പ്രസ്താവനയ്‌ക്കെതിരെ നടന്‍ അലന്‍സിയര്‍ പോലീസില്‍ പരാതി നല്‍കി. കൊല്ലം ചവറ പോലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയത്.

കറുത്ത തുണികൊണ്ട് തന്റെ കണ്ണുകള്‍ മറച്ചാണ് അലന്‍സിയര്‍ എത്തിയത്. തന്റെ കണ്ണുകള്‍ക്ക് സംരക്ഷണം നല്‍കണം, ഇത് ഒരു ജനരക്ഷായാത്രയല്ലെന്നും നേത്രസംരക്ഷണ യാത്രയാണെന്നും അദേഹം പറഞ്ഞു.

സിപിഎം ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ കണ്ണുരുട്ടിയാല്‍ അവരുടെ കണ്ണുകള്‍ വീട്ടില്‍ കയറി ചൂഴ്ന്ന് എടുക്കണമെന്നായിരുന്നു ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡേയുടെ പ്രസ്താവന.

Share news
error: Content is protected !!
Scroll to Top