തിരുവനന്തപുരം : ഐ ടി പാര്‍ക്കുകളില്‍ വൈന്‍ പാര്‍ലറുകള്‍ ആരംഭിക്കുന്ന നടപടി തുടങ്ങും എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
കോവിഡില്‍ അടച്ചുപൂട്ടിയതോടെയാണ് തുടര്‍ നടപടികള്‍ ഇല്ലാതായതെന്നും കോവിഡ് തീരുന്ന മുറയ്ക്ക് അക്കാര്യം ആലോചിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കമ്പനി പ്രതിനിധികള്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ടില്‍, കേരളത്തിലെ ഐ ടി പാര്‍ക്കുകളില്‍ പബ് പോലുള്ള സൗകര്യങ്ങള്‍ ഇല്ലാത്തത് പ്രധാന കുറവായി ചൂണ്ടിക്കാട്ടുന്നതിന്റ അടിസ്ഥാനത്തിലാണ് വൈന്‍ പാര്‍ലറുകള്‍ തുടങ്ങാന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




