കണ്ണൂര്‍: പതിനൊന്നു വയസ്സുള്ള ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് പിതാവും ഉസ്താദും അറസ്റ്റിലായി. നാലുവയല്‍ ഹിദായത്ത് വീട്ടില്‍ സത്താര്‍,പള്ളിയിലെ ഉസ്താദായ ഉവൈസ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതികള്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുള്ളത്. ജുവനൈല്‍ ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്.
ഫാത്തിമയക്ക് പനി ബാധിച്ചപ്പോള്‍ ജപിച്ച് ഊതിയ വെള്ളം നല്‍കിയതായി ഉസ്താദും കുട്ടിയുടെ പിതാവും മൊഴിനല്‍കിട്ടുണ്ട്.
ഞായറാഴ്ചയാണ് കണ്ണൂര്‍ സിറ്റി നാലുവയല്‍ ദാറുല്‍ ഹിദായത്ത് വീട്ടില്‍ സത്താറിന്റെയും സാബിറയുടെയും മകള്‍ ഫാത്തിമ പനി ബാധിച്ച് മരിച്ചത്. ഇതോടെയാണ് കണ്ണൂര്‍ സിറ്റിഭാഗങ്ങളിലെ കുടുംബ വീടുകളില്‍ നടക്കുന്ന മന്ത്രവാദ ചികിത്സ പുറംലോകം വീണ്ടും അറിയുന്നത്. മന്ത്രവാദ ചികിത്സയെ തുടര്‍ന്ന് കണ്ണൂര്‍ സിറ്റിയില്‍ നേരത്തെയും മരണങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന ബന്ധുവിന്റെ വെളിപ്പെടുത്തലിനു പിന്നാലെയാണ് മന്ത്രവാദം ചെയ്ത ആളെ പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്.




