സര്‍ക്കാര്‍ ഓഫീസുകളില്‍ ലഭിക്കുന്ന പരാതികള്‍ക്ക് സമയബന്ധിതമായി മറുപടി നല്‍കിയില്ലെങ്കില്‍ നടപടി

തിരുവന്തപുരം: സര്‍ക്കാര്‍ ഓഫീസുകളില്‍ ലഭിക്കുന്ന പരാതി/ അപേക്ഷ/ നിവേദനങ്ങള്‍ തുടങ്ങിയവയ്ക്ക് ഒരാഴ്ചക്കുള്ളില്‍ കൈപ്പറ്റി രസീതും ഒരു മാസത്തിനുള്ളില്‍ സ്വീകരിച്ച നടപടിയും മൂന്ന് മാസത്തിനുള്ളില്‍ അന്തിമ മറുപടിയും നല്‍കണമെന്ന നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ്.

ഇതു സംബന്ധിച്ച ഉത്തരവ് നേരത്തെ നിലവിലുണ്ട്. വകുപ്പ് മേധാവിമാര്‍ ഇത് ഉറപ്പാക്കണമെന്നും ലംഘിക്കുന്നവര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ സ്വീകരിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.

 

Share news
error: Content is protected !!
Scroll to Top