Section

malabari-logo-mobile

ലിയോയില്‍ ഹറോല്‍ഡ് ദാസ് ആയി ആക്ഷന്‍ ഹീറോ, മാസ്സ് ലുക്കില്‍ അര്‍ജുന്‍ സര്‍ജ

HIGHLIGHTS : Action hero Harold Dass in Leo, Arjun Sarja in mass look

ലിയോയില്‍ ഹറോല്‍ഡ് ദാസ് ആയി ആക്ഷന്‍ ഹീറോ, മാസ്സ് ലുക്കില്‍ അര്‍ജുന്‍ സര്‍ജ ആക്ഷന്‍ കിംഗ് അര്‍ജുന്റെ പിറന്നാള്‍ ദിനത്തില്‍ ലിയോ ടീമിന്റെ ഭാഗമായ അദ്ദേഹത്തിന്റെ ക്യാരക്ടര്‍ ഇന്‍ട്രോ വീഡിയോ റിലീസ് ചെയ്തു. ഹറോള്‍ഡ് ദാസ് എന്ന കഥാപാത്രത്തില്‍ കിടിലന്‍ ഗെറ്റപ്പിലാണ് താരം എത്തുന്നത്.

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്. ലിയോയുടെ വരവിനായി കാത്തിരിക്കുന്ന സിനിമാസ്വാദകര്‍ ആവേശത്തോടെ ഏറ്റെടുക്കുകയാണ് ഓരോ അപ്‌ഡേറ്റും. കേരളത്തില്‍ ഇതുവരെ കാണാത്ത തിയേറ്റര്‍ റിലീസും പ്രൊമോഷന്‍ പരിപാടികളുമാണ് ഒക്ടോബര്‍ 19ന് റിലീസാകുന്ന ലിയോക്കായി ഒരുങ്ങുന്നത്.

sameeksha-malabarinews

ദളപതി വിജയോടൊപ്പം വമ്പന്‍ താര നിരയാണ് ലിയോയില്‍ ഉള്ളത് . തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കുന്നു.ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷന്‍ : അന്‍പറിവ് , എഡിറ്റിങ് : ഫിലോമിന്‍ രാജ്. 65 ദിവസങ്ങള്‍ കഴിഞ്ഞാല്‍ തിയേറ്ററുകളിലെത്തുന്ന ലിയോ കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നതു ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ ജയിലറിന്റെ വിജയത്തിന് ശേഷം ഗോകുലം ഗോപാലന്റെ ഗോകുലം ഫിലിംസ് ആണ്. പിആര്‍ഓ : പ്രതീഷ് ശേഖര്‍.

video link

https://youtu.be/M_x7zq92lc8
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!