Section

malabari-logo-mobile

സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് പരപ്പനങ്ങാടിയില്‍ ഫ്രീഡം റണ്‍ സംഘടിപ്പിച്ചു

HIGHLIGHTS : A Freedom Run was organized in Parapanangadi on the occasion of Independence Day

പരപ്പനങ്ങാടി: രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗവും അതിനെ തുടര്‍ന്ന് കുട്ടികള്‍ക്കെതിരെയുണ്ടാകുന്ന കുറ്റകൃത്യങ്ങള്‍ക്കെതിരെ പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബും ബി ഇ എം എച്ച് എസ്. എസ് എസ് പി സി യൂണിറ്റും സംയുക്തമായി ബോധവല്‍ക്കരണ മാര ത്തോണ്‍ സംഘടിപ്പിച്ചു.
സ്റ്റോപ്പ് വയലന്‍സ് എഗെയിന്‍സ്റ്റ് ചില്‍ഡ്രന്‍ എന്ന ആശയം മുന്‍നിര്‍ത്തിയാണ് മാരത്തോണ്‍ സംഘടിപ്പിച്ചത്.

മരത്തോണിന്റെ ഉദ്ഘാടനം പരപ്പനങ്ങാടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജിനേഷ് കെ ജെ നിര്‍വഹിച്ചു. പരപ്പനങ്ങാടി മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഷഹര്‍ബാന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. പരപ്പനങ്ങാടി പയനിങ്ങല്‍ ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് ചുടലപറമ്പ് മൈതാനത്ത് വരെ ആയിരുന്നു മാരത്തോണ്‍.

sameeksha-malabarinews

മാരത്തോണില്‍ ബി.ഇ.എം എച്ച്.എസ്. എസിലെ ഗണിതശാസ്ത്ര അധ്യാപകനായ റയണ്‍ ഹാംസന്റെ നേതൃത്വത്തില്‍ 80 ഓളം എസ്.പി.സി കേഡറ്റ്‌സും ക്ലബ് മെമ്പര്‍മാരും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. തുടര്‍ന്ന് ചുടല പറമ്പ് മൈതാനത്ത് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കോഴിക്കോട് സന്ദര്‍ശന സമയത്ത് റോസ് പൂവ് നല്‍കി സ്വീകരിച്ച രമണിയമ്മ ദേശീയ പതാക ഉയര്‍ത്തി. കേരള അത്‌ലറ്റിക് അസോസിയേഷന്‍ സംഘടിപ്പിച്ച മാസ്റ്റേഴ്‌സ് മീറ്റില്‍ മെഡല്‍ നേടിയ കെ ടി വിനോദ്, ഷീബ . പി, ക്ലബ്ബിലൂടെ കായിക പരിശീലനം നടത്തി കേരള പോലീസിലേക്ക് നിയമനം ലഭിച്ച റിജില്‍ കുമാര്‍ കെ വി, രോഹിത്, ഗായത്രി.എ എന്നിവരെ ആദരിക്കുകയും ചെയ്തു.

പി.വി കുഞ്ഞിമരക്കാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ ടി വിനോദ് സ്വാഗതവും ടി മനോജ് നന്ദിയും പറഞ്ഞു. കൗണ്‍സിലര്‍ ഫാത്തിമ റഹീം, പിടിഎ പ്രസിഡന്റ് നൗഫല്‍ ഇല്ലിയന്‍, ചന്ദ്രന്‍ മാസ്റ്റര്‍ , കോച്ച് ഉനൈസ് . പി, ക്ലബ്ബ് മെമ്പര്‍മാരായ പി. കെ രവീന്ദ്രന്‍ ,സന്ദീപ് ടി കെ യൂനസ് കെ, വിബീഷ് . വി എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!