കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. ആക്രമണത്തില്‍ കൂട്ടാലിട സ്വദേശിനി പ്രബിഷ(29)ന് മുഖത്തും നെഞ്ചിലും പുറത്തും ഗുരുതര പൊള്ളലേറ്റു. യുവതിയെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മുന്‍ ഭര്‍ത്താവ് പ്രശാന്ത് ആണ് ആക്രമണം നടത്തിയത്. പ്രശാന്തിനെ മേപ്പയ്യൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.മൂന്ന് വര്‍ഷമായി ഇവര്‍ പിരിഞ്ഞുകഴിയുകയാണ്.
പുറം വേദനയെ തുടര്‍ന്ന് രാവിലെ ആശുപത്രിയില്‍ എത്തിയ യുവതിയോട് ഇയാള്‍ സംസാരിക്കുകയും ഇതിനിടെ ആസിഡ് ഒഴിക്കുകയുമായിരുന്നു. പൊളളലേറ്റ യുവതി തിരിഞ്ഞോടിയപ്പോള്‍ പിന്നിലേക്കും ഇയാള്‍ ആസിഡ് ഒഴിക്കുകയായിരുന്നത്രെ. ഓടിക്കൂടി നാട്ടുകാരും ആശുപത്രി ജീവനക്കാരും ചേര്‍ന്ന് യുവതിയെ ആദ്യം പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും അവിടെനിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




