മലപ്പുറം:സിവില്‍ സ്റ്റേഷനും പരിസരവും ശുചീകരിക്കാന്‍ മുന്നിട്ടിറങ്ങി ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ്. അവധി ദിനത്തിലും നിരവധി പേരാണ് ശുചീകരണത്തിന് എത്തിയത്. ചപ്പും ചവറും മാലിന്യങ്ങളും നീക്കി ശുചീകരണത്തിന് കളക്ടര്‍ തുടക്കമിട്ടു. നവകേരളം, വൃത്തിയുള്ള കേരളം; വലിച്ചെറിയല്‍ മുക്തകേരളം’ ക്യാംപയിന്റെ ഭാഗമായി സിവില്‍ സ്റ്റേഷനില്‍ സംഘടിപ്പിച്ച ശുചീകരണ പ്രവര്‍ത്തനത്തിനാണ് ജില്ലാ കളക്ടര്‍ നേതൃത്വം നല്‍കിയത്.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇടക്കിടെ നടത്താനും ഓഫീസും പരിസരവും വൃത്തിയായി സൂക്ഷിക്കാന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്ന് കളക്ടര്‍ പറഞ്ഞു.
ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്ലാ ജീവനക്കാരും ഓഫീസുകളും സിവില്‍ സ്റ്റേഷന്‍ പരിസരവും വൃത്തിയാക്കി. ഹരിതകര്‍മസേന, നഗരസഭ, ട്രോമാകെയര്‍ എന്നിവരുടെ സഹകരണത്തോടെയായിരുന്നു ശുചീകരണം.




