HIGHLIGHTS : Reel & Real captivates the audience; Nidhinya and Kumar Sunil deliver amazing performances

വള്ളിക്കുന്ന് :പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും പുത്തന്‍ അനുഭവമായി പരപ്പനങ്ങാടി നാടക കമ്പനി അവതരിപ്പിച്ച നാടകം ‘റീല്‍ & റിയല്‍’.ശനിയാഴ്ച രാത്രി വള്ളിക്കുന്ന് സംഗീത് ഗ്രാമം ഓഡിറ്റോറിയത്തിലാണ് റിയല്‍ ആന്‍ഡ് അരങ്ങേറിയത്
നാടക, സിനിമാ അഭിനേതാക്കളായ നിധിന്യയും ,കുമാര്‍ സുനിലും അവതരിപ്പിച്ച ‘രാ’, ‘രീ ‘ എന്ന് രണ്ട് കഥാപാത്രങ്ങളാണ് നാടകത്തിലുള്ളത്. തങ്ങളുടെ ആഗ്രഹങ്ങളും, സ്വപ്നങ്ങളും നിറവേറ്റാന്‍ ഇവര്‍ നടത്തുന്ന ജീവിതയാത്രയാണ് നാടകത്തിന്റെ പ്രമേയം. ഇതിനിടയില്‍ ഉണ്ടാകുന്ന രസകരമായ അനുഭവങ്ങളിലുടെ പുതിയകാലത്ത് സാമൂഹിക ജീവിത പ്രശ്‌നങ്ങള്‍ നാടകത്തില്‍ വരച്ചു കാണിക്കുന്നുണ്ട്.
കുമാറും, നിധിന്യയും ചേര്‍ന്ന് രചന നിര്‍വഹിച്ച ഈ നാടകം സംവിധാനം ചെയ്തത് ഡോ. തോമസുകുട്ടിയാണ്.
പരപ്പനങ്ങാടി നാടക കമ്പനി ഒരുക്കിയ അരങ്ങും ഏറെ ശ്രദ്ധേയമായി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു