കോട്ടയം: കോട്ടയം പാമ്പാടിയിൽ വീട്ടിൽ വളർത്തുന്ന പശുവിന്റെ കണ്ണിൽ ആസിഡ് ഒഴിച്ച് അയൽവാസിയുടെക്രൂരത. സംഭവവുമായി ബന്ധപ്പെട്ട പാമ്പാടി പങ്ങട സ്വദേശി ബിനോയിയെ പൊലീസ് അറസ്റ്റ് ചെയ്തു. പാമ്പാടിഷാപ്പുപടിക്കടുത്ത് മൂത്തേടത്ത് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന സുരേഷിന്റെ പശുവിനോട് ആയിരുന്നുഅയൽവാസിയുടെ ക്രൂരത.
ഇന്നലെ രാവിലെ ഒമ്പത് മണിയോടെ ആയിരുന്നു സംഭവം. സുരേഷിന്റെ വീട്ടിലെത്തിയ അയൽവാസി ബിനോയ്, പശുവിന്റെ കണ്ണുകളിൽ കയ്യിൽ കരുതിയിരുന്ന ആസിഡ് ഒഴിക്കുകയായിരുന്നു. സുരേഷിന്റെ പരാതിയുടെഅടിസ്ഥാനത്തിൽ പാമ്പാടി പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തി ബിനോയിയെ കസ്റ്റഡിയിലെടുത്തു. സ്വന്തമായി പശുവിനെ വളർത്തുന്ന ആളാണ് ബിനോയിയും.
ആസിഡ് ആക്രമണത്തിന് ഇരയായ പശുവിന്റെ ആരോഗ്യ നില മൃഗസംരക്ഷണ വകുപ്പ് വിലയിരുത്തുന്നുണ്ട്. പശുവിന്റെ കണ്ണുകളുടെ കാഴ്ചയ്ക്ക് തകരാർ ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക അനുമാനം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




