തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍ വ്യക്തി എന്ന നിലയില്‍ മിടുമിടുക്കി എന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അച്ചു സ്ഥാനാര്‍ത്ഥിയാകുമോ എന്ന മാധ്യമം പ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു തിരുവഞ്ചൂരിന്റെ മറുപടി. സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
താന്‍ പ്രതിപക്ഷ നേതാവാകാന്‍ ആഗ്രഹിച്ചെന്ന ഉമ്മന്‍ചാണ്ടിയുടെ ആത്മകഥയിലെ വെളിപ്പെടുത്തല്‍ കുത്തിപ്പൊക്കാന്‍ ഇല്ല. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ വി ഡി സതീശന്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ശേഷം വാര്‍ത്താസമ്മേളനം നടന്നതിനെ ചൊല്ലി സതീശനും സുധാകരനും ഇടയിലുണ്ടായ ആശയക്കുഴപ്പം ഒറ്റപ്പെട്ട സംഭവമാണെന്നും തിരുവഞ്ചൂര്‍ പ്രതികരിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




