സ്‌കൂളില്‍ മോഷണം നടത്തി മുങ്ങിയ പ്രതി 11 വര്‍ഷത്തിനുശേഷം പിടിയില്‍

ഫറോക്ക് : ചെറുവണ്ണൂര്‍ ഗവ. വൊക്കേഷ ണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മോഷണം നടത്തി മുങ്ങിയ കേസിലെ മുഖ്യപ്രതി 11 വര്‍ഷങ്ങള്‍ക്കുശേഷം പിടിയി ലായി. കടലുണ്ടി മണ്ണൂര്‍ മുമ്പ യില്‍ സുബീഷി(33)നെയാണ് പ്രത്യേക അന്വേഷകസംഘം പിടികൂടി അറസ്റ്റ് ചെയ്തത്.

2013ല്‍ ചെറുവണ്ണൂര്‍ സ്‌കൂള്‍ ഓഫീസ് മുറി കുത്തിത്തുറന്ന് ലാപ്‌ടോപ്പ്, കാമറ തുടങ്ങിയ വസ്തുക്കള്‍ കളവ് നടത്തിയ പ്രതിയാണ് സുബീഷ്.മോഷണ സ്ഥല ത്തുനിന്ന് നേരത്തെ ശേഖരിച്ച വിര ലടയാള രേഖ കള്‍ പരിശോ ധിച്ചാണ് മോ ഷ്ടാവിനെ സംബന്ധിച്ച സൂചന ലഭിച്ചത്. മോഷണശേഷം പലയിട ങ്ങളിലായി ഒളിവിലായിരുന്ന സുബീഷ് കഴിഞ്ഞദിവസം മണ്ണൂരിലെ വീട്ടിലെത്തിയതായ രഹസ്യവിവരത്തെ തുടര്‍ന്ന്
പൊലീസ് നടത്തിയ പരിശോ ധനയിലാണ് പിടിയിലായത്. ഫറോക്ക് പൊലീസ് രജിസ്റ്റര്‍ ചെയ്ത കവര്‍ച്ചാക്കേസിലും ഇയാള്‍ പ്രതിയാണ്.

ഫറോക്ക് അസി. കമീഷണര്‍ എ എം സിദ്ദീഖിന്‍ നേതൃത്വ ത്തിലുള്ള പ്രത്യേക അന്വേഷ കസംഘവും നല്ലളം എസ്‌ഐ മാരായ പി കെ അബ്ബാസ്, പി ടി മനോജ്, എസിപി സ്‌ക്വാഡിലെ എഎസ്‌ഐ പി അരുണ്‍ കു മാര്‍ എന്നിവരുമാണ് അന്വേഷ കസംഘത്തിലുണ്ടായിരുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top