യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് ഒരു വര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ചു

HIGHLIGHTS : Accused sentenced to one year in prison and fine for attempting to rape woman

careertech

തിരൂര്‍:യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് ഒരു വര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ചു. കൂട്ടായി ഞാറക്കടവത്ത് ബഷീറിനെയാണ് തിരൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് റെനോ ഫ്രാന്‍സിസ് സേവ്യര്‍ ശിക്ഷ വിധിച്ചത്. 2012 നവംബര്‍ 7 ന്നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഇരയും കുടുംബവും താമസിക്കുന്ന വീട്ടിലേക്ക് പ്രതി അതിക്രമിച്ച് കയറി യുവതിയെ കയറിപ്പിടിച്ച് മാനഭംഗപ്പെടുത്താന്‍ശ്രമിക്കുകയും ബഹളം കേട്ട് ഓടിവന്ന യുവതിയുടെ ഭര്‍ത്താവിനേയും 9 വയസ്സുള്ള മകനെയും പട്ടിക വടികൊണ്ട് അടിച്ച് പരിക്കേല്പിക്കുകയും ചെയ്ത കാര്യത്തിന് തിരൂര്‍ പോലീസ് രജിസ്റ്റര്‍ കേസിലാണ് ഒരു വര്‍ഷവും ഒരു മാസവും സാധാരണ തടവിനും, അമ്പതിനായിരം രൂപ പിഴയടക്കുന്നതിനും ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ 3 മാസം അധിക തടവിനും ശിക്ഷ വിധിച്ചു.

sameeksha-malabarinews

തിരൂര്‍ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടറായരുന്ന ജ്യോതീന്ദ്രകുമാര്‍ ആണ് കേസ്സിലെ അന്വേഷണോദ്യോഗസ്ഥന്‍. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ അഡ്വ. അശ്വനി കുമാര്‍ ഹാജരായി. പ്രോസിക്യുഷന്‍ ഭാഗം തെളിവിലേക്കായി 10 സാക്ഷികളെ വിസ്തരിക്കുകയും 11 രേഖകള്‍ ഹാജരാക്കി. പ്രോസിക്യൂഷന്‍ ലൈസണ്‍ വിംഗിലെ അസി.സബ് ഇന്‍സ്‌പെക്ടര്‍ എന്‍ പി സീമ പ്രോസീക്യൂഷനെ സഹായിച്ചു.പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!