കൊലക്കേസ് പ്രതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയില്‍

മഞ്ചേരി : എംഡിഎംഎയുമായി കൊലക്കേസ് പ്രതിയും സുഹൃത്തും പൊലീസ് പിടിയില്‍. വള്ളുവങ്ങാട് സ്വദേശി കറുത്തേടത്ത് വീട്ടില്‍ ഷംസീര്‍ (34), കോഴിക്കോട് പോക്കുന്ന് സ്വദേശി മീന്‍പാലോടി നിലംപറമ്പ് വീട്ടില്‍ ഷംനാദ് (24) എന്നിവരാണ് പിടിയിലായത്. 36 ഗ്രാം എംഡിഎംഎയും 1.2 ലക്ഷം രൂപയും ഇലക്ട്രോണിക് ത്രാസും പിടിച്ചെടുത്തു. ലഹരി കടത്താന്‍ ഉപയോഗിച്ച കാറും പിടികൂടി.

മഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ തലാപ്പില്‍ ജലീലിനെ കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതിയാണ് ഷംസീര്‍.വാഹനത്തില്‍ കറങ്ങി വില്‍പ്പന നടത്തുന്നതാണ് ഇവരുടെ രീതി.

മഞ്ചേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ ആര്‍ ജസ്റ്റിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top