ചെറുതുരുത്തി:വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് യുവതിയുടെ 40 പവന്‍ സ്വര്‍ണവും ഒന്നരലക്ഷം രൂപയും തട്ടിയെടുത്ത് കടന്നുകളഞ്ഞ യുവാവ് അറസ്റ്റില്‍. വിയ്യൂര്‍ പടുകാട് പുത്തന്‍ വീട്ടില്‍ ഹെന്റി ജോസഫ്(31) ആണ് പിടിയിലായത്.
ചെറുതുരുത്തിയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന അന്യമതസ്ഥയായ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ചെയ്ത ശേഷം ഇവിടെ നിന്ന് കടന്നു കളയുകയുമായിരുന്നു. 2024 ല്‍ ആണ് ഇയാള്‍ നാടുവിടുന്നത്.
പ്രതി ബോംബെ വഴി വിദേശത്തേക്കു കടക്കുന്നുണ്ടെന്ന് കുന്നംകുളം എ സി പി സി ആര്‍ സന്തോഷിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് ചെറുതുരുത്തി സി ഐ വിനു, എസ് ഐമാരായ എ ആര്‍ നിഖില്‍, ജോളി സെബാസ്റ്റിയന്‍, പൊലീസ് ഉദ്യോഗസ്ഥരായ വിനീത് മോന്‍, ഗിരീഷ് എന്നിവര്‍ അടങ്ങിയ സംഘം ബോംബെ എയര്‍ പോര്‍ട്ടില്‍ നിന്ന് പിടിച്ച് ചെറുതുരുത്തി സ്റ്റേഷനില്‍ എത്തിച്ചത്.



