തിരുവോണനാളില്‍ പതങ്കയം വെള്ളച്ചാട്ടത്തില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: തിരുവമ്പാടി ആനക്കാംപൊയില്‍ പതങ്കയം വെള്ളച്ചാട്ടത്തില്‍ ഒഴില്‍ക്കില്‍ പെട്ട് കാണാതായ മലപ്പുറം പെരുവള്ളൂര്‍ സ്വദേശി ആഷിഖിന്റെ മൃതദേഹം കണ്ടെത്തി. ഒരാഴ്ച നീണ്ടുനിന്ന തെരച്ചിലുകള്‍ക്ക് ഒടുവില്‍ മുങ്ങിയ അതേ കയത്തില്‍ വച്ച് തന്നെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ കൈ മാത്രമാണ് ഇപ്പോള്‍ പുറത്ത് കാണുന്നത്. മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. എന്‍.ഡി.ആര്‍.എഫിന്റെയും ഫയര്‍ ആന്റ് റസ്‌ക്യുവിന്റെയും നേതൃത്വത്തിലാണ് പ്രവര്‍ത്തനം നടക്കുന്നത്

പെരുവള്ളൂര്‍ നടുക്കരയിലെ നാടകശ്ശേരി അബ്ദുല്‍ അസീസിന്റെ മകന്‍ ആഷിക് (23) ആണ് തിരുവോണനാളില്‍ ഒഴുക്കില്‍ പെട്ടത്.

പള്ളിക്കല്‍ ബസാറിലെ കണിയാടത്ത് ജ്വല്ലറി ജീവനക്കാരനായ ആഷിക് ഉള്‍പ്പെടെയുള്ള ആറംഗ സംഘം ബുധനാഴ്ച രാവിലെ 9 മണിയോടെയാണ് പതങ്കയത്ത് എത്തിയത്. പവര്‍ഹൗസിന് സമീപം കുളിക്കുന്നതിനിടെ ആഷിഖ് ഒഴുക്കില്‍ പെടുകയായിരുന്നു.

Related Articles