രാമനാട്ടുകര ബൈപ്പാസില്‍ ലോറിയും കാറും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു

കോഴിക്കോട് : രാമനാട്ടുകര ബൈപ്പാസില്‍ അറപ്പുഴ പാലത്തിന് സമീപം ലോറിയും കാറും കൂട്ടിയിടിച്ച് ഭാര്യയും ഭര്‍ത്താവും മരിച്ചു. കോഴിക്കോട് സ്വദേശികളായ കൃഷ്ണന്‍കുട്ടി(54), സുധ(42)യുമാണ് മരിച്ചത്. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു.

കൃഷ്ണന്‍കുട്ടിയുടെ മകന്‍ അരുണിനും വാഹനമോടിച്ച അലിക്കും പരിക്കേറ്റിട്ടുണ്ട്. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇതോടൊപ്പം ഒരു ഗുഡ്‌സ് ഓട്ടോയും അപകടത്തില്‍ പെട്ടു. മലപ്പുറം പടിക്കല്‍ സ്വദേശികളായ രണ്ട് പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

ലോറി കാറിന് നേരെ ഇടിച്ചകയറുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍
പറയുന്നു.

Share news
error: Content is protected !!
Scroll to Top