അപകടങ്ങള്‍ വര്‍ധിക്കുന്നു: താനൂര്‍ ജംഗ്ഷന്‍ ഉപരോധിച്ച് മുസ്ലിം യൂത്ത് ലീഗ്

താനൂര്‍: തിരൂര്‍ കടലുണ്ടി റോഡില്‍ താനൂര്‍ ഭാഗത്ത് അപകടങ്ങള്‍ കൂടുന്നതിനെതിരെ സര്‍ക്കാര്‍ നടപടികള്‍ ഉണ്ടാകണമെന്നവശ്യപ്പെട്ടു മുസ്ലിം യൂത്ത് ലീഗ് താനൂര്‍ മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ താനൂര്‍ ജംഗ്ഷന്‍ ഉപരോധിച്ചു.

പുത്തന്‍തെരുവില്‍ തിങ്കളാഴ്ച്ച രാത്രിയുണ്ടായ അപകടത്തില്‍ അമ്പലപ്പുഴ നിയോജകമണ്ഡലം മുസ്ലിം യൂത്ത് ലീഗ് വൈറ്റ്ഗാര്‍ഡ് വൈസ് ക്യാപ്റ്റന്‍ അസ്ഹറുദ്ധീന്‍ മരണപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നടക്കാവിലും തുടര്‍ച്ചയായി അപകടങ്ങള്‍ ഉണ്ടാകുന്നുണ്ട്. റോഡ് നിര്‍മ്മാണത്തിലെ ആശാസ്ത്രീയതയും സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കാത്തതുമാണ് അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്ന് യൂത്ത് ലീഗ് ആരോപിച്ചു. ഈ ആവശ്യം ഉന്നയിച്ചു കഴിഞ്ഞ ദിവസം മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പല്‍ കമ്മിറ്റി പൊതുമരാമത്ത് അധികൃതര്‍ക്ക് നിവേദനം നല്‍കിയിരുന്നു.

ഉപരോധ സമരം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് റഷീദ് മോര്യ ഉദ്ഘാടനം ചെയ്തു. മുനിസിപ്പില്‍ പ്രസിഡന്റ് എ എം യൂസഫ് അധ്യക്ഷത വഹിച്ചു. കെ സലാം, വികെഎ ജലീല്‍, നൗഷാദ് സി, എംകെ അന്‍വര്‍ സാദത്ത്, റഷീദ് വടക്കയില്‍, നിസാം താനൂര്‍, എ പി സൈതലവി എന്നിവര്‍ സംസാരിച്ചു. ഇബ്റാഹീം, സുല്‍ത്താന്‍ ഒട്ടുമ്പുറം, മുഹമ്മദ് ഹസീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

Share news
error: Content is protected !!
Scroll to Top