പൊന്നാനി സ്വദേശികളായ ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ കെ.എസ്.ആര്‍.ടി.സി. ബസ്സിടിച്ച് യുവാവ് മരിച്ചു

തൃശൂര്‍:ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ കെഎസ്ആര്‍ടി ബസ്സിടിച്ച് യുവാവ് മരിച്ചു. പൊന്നാനി പുതുപറമ്പില്‍ മുജീബ് (26) ആണ് മരിച്ചത്. ഗുരുതര പരിക്കുകളോടെ മുജീബിന്റെ ഭാര്യ അനിഷ (20)യെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഏട്ടരയോടെ മഴുവഞ്ചേരി ത്രിവേണിക്ക് സമീപത്ത് വെച്ചായിരുന്നു അപകടം. തൃശൂരില്‍ നിന്ന് ബൈക്കില്‍ പൊന്നാനിയിലേക്ക് പോകുകയായിരുന്നു ഇരുവരും.

എതിര്‍ദിശയില്‍ നിന്ന് അമിത വേഗതയിലെത്തിയ കെ.എസ്.ആര്‍.ടി.സി ബസ് ബൈക്കിലിടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ഇരുവരെയും കേച്ചേരി ആക്ടസ് പ്രവര്‍ത്തകരാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

കുന്നംകുളം പോലീസ് സ്ഥലത്ത് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മുജീബിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

Share news
error: Content is protected !!
Scroll to Top