കൊച്ചി: കൊച്ചി മെട്രോയുടെ പുതിയ സര്‍വ്വീസ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ചൊവ്വാഴ്ച മുതല്‍ തൈക്കുടത്തേക്കാണ് പുതിയ സര്‍വീസ്. രാവിലെ 11 മണിക്ക് മഹാരാജാസ് ഗ്രൗണ്ട് സ്റ്റേഷനിലാണ് ഉദ്ഘാടനം നടന്നത്.
ചടങ്ങില്‍ അനുബന്ധ പദ്ധതിയായ ജല മെട്രോയുടെ ആദ്യ ടെര്‍മിനലിന്റെയും പേട്ടമുതല്‍ തൃപ്പുണിത്തുറ എസ്എന്‍ ജങ്ഷനിലേക്കുള്ള പാതയുടെയും നിര്‍മ്മാണോദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. മഹാരാജാസ് ഗ്രൗണ്ടില്‍ നിന്ന് 5.5 കിലോമീറ്റര്‍ പിന്നിട്ടാണ് മെട്രോ തൈക്കുടത്തേക്ക് എത്തുന്നത്. പുതിയ പാത വരുന്നതോടെ മെട്രോ പാതയുടെ ആകെ ദൈര്‍ഘ്യം 23.81 കിലോമീറ്ററായി മാറും.
പുതിയ പാത തുറക്കുന്നതോടെ യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്.
14 മിനിറ്റ് ഇടവിട്ടാണ് നിലവിലെ സര്‍വീസ് എന്നാല്‍ പാത പൂര്‍ണസജ്ജമാകുന്നതോടെ ഇത് ഏഴു മിനിറ്റായി കുറയും. പത്തു ട്രെയിനുകളാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത് എന്നാല്‍ ഇനി അത് പതിനാലാകും. കൊച്ചി ജല മെട്രോ ഡിസംബറില്‍ സര്‍വ്വീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.




