കിണറ്റില്‍ വീണ സ്ത്രീയെ അഗ്‌നിശമന സേന രക്ഷിച്ചു

നിലമ്പൂര്‍: കിണറ്റില്‍ വീണ സ്ത്രീയെ അഗ്‌നിശമന സേന രക്ഷിച്ചു.ചിറക്കല്‍ വീട്ടില്‍ രാമചന്ദ്രന്റെ ഭാര്യ രുഗ്മിണി (57)യാണ് കിണറ്റില്‍ വീണത്. ആള്‍ മറ നിര്‍മ്മിക്കുന്നതിന് കിണര്‍ പരിസരം വൃത്തിയാക്കുന്നതിനിടെയാണ് 50അടി ആഴമുള്ള കിണറ്റില്‍ ഇവര്‍ വീണത്. രാവിലെ ഒമ്പതരോടെയാണ് സംഭവം.

ഭര്‍ത്താവടക്കമുള്ളവര്‍ കിണറ്റില്‍ ഇറങ്ങി രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പുറത്തെത്തിക്കാനായില്ല. തുടര്‍ന്ന് ഫയര്‍ ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു.

അസി. സ്റ്റേഷന്‍ ഓഫീസര്‍ ഒ.കെ അശോകന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ എം.വി അനൂപ് റോപ് കിണറ്റിലിറങ്ങി കയര്‍ വലയില്‍ രുഗ്മിണിയെ രക്ഷപ്പെടുത്തുകയായിരുന്നു. വീഴ്ചയില്‍ അവര്‍ക്ക് തോളെല്ലിനും കാലിനും പരിക്കേറ്റിട്ടുണ്ട്. തുടര്‍ന്ന് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ ഗോപകുമാര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ കെ.പി അമീറുദ്ധീന്‍, വി സുധീഷ്, കെ സഞ്ജു, എ ശ്രീരാജ്, എന്‍ മെഹബൂബ് റഹ്മാന്‍, ആര്‍ സുമീര്‍കുമാര്‍, ഹോംഗാര്‍ഡ് മാരായ പി.സി ചാക്കോ, ടി അലവിക്കുട്ടി, പി.എം മാത്യു എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Share news
error: Content is protected !!
Scroll to Top