വാഹനാപകടം കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു

കോഴിക്കോട്: കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. വടകരക്കടുത്ത് കണ്ണൂക്കരയിലാണ് ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെ അപകടം സംഭവിച്ചത്. തൃശൂര്‍ സ്വദേശികളായ പത്മനാഭന്‍ നമ്പൂതിരി(56), ഭാര്യ പങ്കജാക്ഷിയമ്മ(50), ഇവരുടെ മകന്‍ എന്നിവരാണ് മരിച്ചത്.

പരിക്കേറ്റ ഡ്രൈവറെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മംഗലാപുരത്തു നിന്ന് തൃശൂരിലേക്ക് തിരിച്ചു പോവുകയായിരുന്ന കുടുംബമാണ് അപകടത്തില്‍പെട്ടത്. രണ്ടുപേര്‍ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഒരാള്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു. മൃതദേഹങ്ങള്‍ വടകര ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top