
കുന്നംകുളം: കുന്നംകുളത്ത് കെഎസ്‌ആര്‍ടിസി ബസ്സിന് പിറകിൽ സ്വിഫ്റ്റ് ബസിടിച്ച് അപകടം. അപകടത്തിൽ 20 ഓളം പേർക്ക് പരിക്കറ്റു.തൃശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിലെ കുന്ദംകുളം നഗരത്തിൽ രാത്രി 10:15ഓടെയാണ് അപകടം സംഭവിച്ചത്.
ചെങ്ങന്നൂര്‍ സൂപ്പര്‍ഫാസ്റ്റ് ബസിന് പുറകില്‍ കോഴിക്കോട് -തിരുവനന്തപുരം സ്വിഫ്റ്റ് ബസ് ഇടിക്കുകയായിരുന്നു വെന്നാണ് വിവരം.
അപകടത്തിൽ രണ്ട് ബസുകളിലുമുണ്ടായിരുന്ന ഇരുപതോളം യാത്രക്കാര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് നിലവില്‍ ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ ഉടൻ തന്നെ മലങ്കര, ദയ (റോയൽ) എന്നീ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




