പരപ്പനങ്ങാടി: കൊടക്കാട് ആലിന്‍ ചുവട്ടില്‍ നിയന്ത്രണംവിട്ട പിക്കപ്പ് വാന്‍ വീട്ടിലേക്ക് ഇടിച്ചുകയറി അപകടം. ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടം സംഭവിച്ചത്. ആലിന്‍ ചുവട് കൊടക്കാട് വളവിലെ പരേതനായ കാരാട്ട് ബാലകൃഷ്ണന്റെ വീട്ടിന്റെ മതില്‍ ഇടിച്ചുകര്‍ത്ത വണ്ടി വീടിന്റെ സിറ്റൗട്ടില്‍ ഇടിച്ച് കയറി നില്‍ക്കുകയായിരുന്നു.
സമീപത്തെ രണ്ട് ഇലക്ട്രിക്ക് പോസ്റ്റുകളും തകര്‍ന്നിട്ടുണ്ട്. വീടിന്റെമതില്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം.മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




