വിനോദയാത്രപോയ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച വാഹനം നാടുകാണി ചുരത്തില്‍ താഴേക്ക് മറിഞ്ഞു

നിലമ്പൂര്‍:  ഊട്ടിയിലേക്ക് വിനോദയാത്ര പോയ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ട്രാവലര്‍ നൂറടിയോളം താഴ്ചയിലേക്ക് മറഞ്ഞ് യാത്രക്കാര്‍ക്ക് പരിക്കേറ്റു.

ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് അപകടമുണ്ടായത്. നാടുകാണിയുടെ തമിഴ്‌നാടിന്റെ ഭാഗത്താണ് അപകടമുണ്ടായത്. പരിക്കേറ്റ നാലുപേരെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും അവശേഷിക്കുന്നവരെ ഗൂഡലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ബാലുശ്ശേരി സഹകരണ കോളേജിലെ ബിരുദവിദ്യാര്‍ത്ഥികളാണ് ടൂര്‍ പോയത്. മൊത്തം 11 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. രാത്ര മൂന്നുമണിക്കാണ് അപകടമുണ്ടായത്. നൂറടി താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്. രാത്രിയായതിനാല്‍ അപകടത്തില്‍ പെട്ട വാഹനത്തില്‍ ഉണ്ടായിരുന്നവരില്‍ ചിലര്‍ റോഡിലേക്ക് കയറിവന്ന് അപകടം നടന്നവിവരം നാട്ടൂകാരെ അറിയിക്കുകായായിരുന്നു. തുടര്‍ന്ന് ഡ്രൈവര്‍മാരും മറ്റ് യാത്രക്കാരും താഴെഇറങ്ങി മറ്റുള്ളവരെയും രക്ഷപ്പെടുത്തുകയായിരുന്നു.

തമിഴ്‌നാട് ദേവാല പോലീസും നാട്ടുകാരും, കേരളത്തില്‍ നിന്നുള്ള സിവില്‍ ഡിഫെന്‍സ് വളന്റിയര്‍മാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Share news
error: Content is protected !!
Scroll to Top