താമരശേരി: താമരശേരി ചുരത്തില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മരണം. മാവൂര്‍ സ്വദേശി റഷീദയാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ എട്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി 9.30യോടെ ചുരം രണ്ടാം വളവിന് താഴെയാണ് അപകടമുണ്ടായത്. കാറിന്റെ ഡോറുകള്‍ തുറക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് മുക്കത്ത് നിന്നും കല്‍പ്പറ്റയില്‍ നിന്നും അഗ്നിശമന സേനയുടെ യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ചുരത്തില്‍ ഒന്നാം വളവിനും രണ്ടാം വളവിനും ഇടയില്‍ കാര്‍ കൊക്കയിലേക്ക് മറിയുകയായിരുന്നു. ചുരം ഇറങ്ങിവരികയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍പ്പെട്ടവരില്‍ ഒന്‍പതും പതിനാലും വയസ്സ് പ്രായമുള്ള രണ്ട് കുട്ടികളുമുണ്ട്.
റഷീദയെ കൂടാതെ മുഹമ്മദ് ഷിഫിൻ, മുഹമ്മദ് ഷാൻ, അസ്‌ലം, ജിംഷാദ്, മുഹമ്മദ് നിഷാദ്, റിയ, അസ്യ, ഷൈജൽ എന്നിവരാണ് കാറിലുണ്ടായിരുന്നവർ. റോഡിൽ നിന്നും 200 അടി താഴ്‌ചയിലേക്കാണ് കാർ മറിഞ്ഞത്. ഫയർഫോഴ്സെത്തി വണ്ടി പൊളിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാറ് മരത്തിൽ തങ്ങി നിൽക്കുകയാണ്. ഇടിയുടെ ആഘാതത്തിൽ കാറിനു മുകളിലേക്ക് ഒരു പനയും വീണിട്ടുണ്ട്. ക്രെയിൻ എത്തിച്ച് അഗ്നിരക്ഷാസേനയുടേയും ചുരം സംരക്ഷണസമിതിയുടേയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കനത്ത മഴയും ഇരുട്ടും രക്ഷാപ്രവർത്തനത്തിന് പ്രതിസന്ധി സൃഷ്ടിച്ചു.
ചുരത്തിന്റെ സംരക്ഷണ ഭിത്തിയുടെ നിർമാണപ്രവർത്തനങ്ങൾ നടന്നുവരുന്നതിനിടെയായിരുന്നു അപകടം.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു


