
ദില്ലി: ദില്ലിയിലെ ഹുമയൂണ്‍ ശവകുടീരത്തിന് സമീപം നിര്‍മ്മാണത്തിലിരുന്ന ദര്‍ഗ തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് കൊല്ലപ്പെട്ടത്. അപകട സമയത്ത് 11 പേരാണ് ദര്‍ഗക്കുള്ളില്‍ ഉണ്ടായിരുന്നാണ് പുറത്തുവരുന്ന വിവരം. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് അപകടം നടന്നത്. പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഞ്ച് പേരില്‍ നാല് വയസുള്ള ഒരു കുട്ടിയുമുണ്ട്. റിപ്പോര്‍ട്ട് ലഭിച്ച ഉടന്‍ തന്നെ അഗ്‌നി രക്ഷാ സേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നുവെന്ന് ദില്ലി ഫയര്‍ സര്‍വീസ് ഡിവിഷണല്‍ ഓഫീസര്‍ മുകേഷ് വര്‍മ വ്യക്തമാക്കി.
ദില്ലിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലും എല്‍ എന്‍ ജെ പി ആശുപത്രിയിലുമായാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. സ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അതേസമയം ഹുമയൂണിന്റെ ശവകുടീരത്തോട് ചേര്‍ന്നല്ല അപകടം നടന്നതെന്ന് പുരാവസ്തു വകുപ്പ് വിഭാഗത്തിലെ ഉന്നതര്‍ വിശദീകരിച്ചു. ഹുമയൂണ്‍ ശവകുടീര സ്മാരകത്തിന്റെ മതില്‍കെട്ടിന് പുറത്താണ് അപകടം ഉണ്ടായത്. ശവകുടീരത്തിന് യാതൊരു കേടുപാടും ഉണ്ടായിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




