ചെമ്മാട്:തലപ്പാറ റൂട്ടില്‍ മുട്ടിച്ചിറയില്‍ 4 വാഹനങ്ങള്‍ കൂട്ടി ഇടിച്ചു അപകടം.
മിനി ബസ്സും,ക്രൂയിസറും,ഗുഡ്സ് ഓട്ടോയും,ബൈക്കും തമ്മില്‍ കൂട്ടി ഇടിച്ചാണ് അപകടം ഉണ്ടായിരിക്കുന്നത്.
ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് അപകടം നടന്നത്. സ്വകാര്യ ബസ്സ് ക്രൂയിസര്‍ വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. ബസ് വരുന്നത് കണ്ട് ഗുഡ്‌സ് ഓട്ടോ നിര്‍ത്തിയെങ്കിലും ഗുഡ്‌സ് ഓട്ടോയില്‍ ഇടിക്കുകയും തുടര്‍ന്ന് മറ്റു വാഹനങ്ങളിലും ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.
അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് ഏറെ നേരം ഗതാഗത തടസ്സം ഉണ്ടായിരുന്നു
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



