പരപ്പനങ്ങാടി: പരപ്പനങ്ങാടി സ്വദേശി എട്ടുവീട്ടില്‍ മുഹമ്മദ്കുട്ടി നഹ(കുഞ്ഞിമാമു) എന്നവരുടെ മകന്‍ അബ്ദുസമദ്(60) നിര്യാതനായി. ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്ക് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. പരപ്പനങ്ങാടിയിലെ സാമൂഹിക കായിക രംഗങ്ങളില്‍ സജീവ സാനിദ്ധ്യമായിരുന്നു. നഹ അനുബന്ധ കുടുംബസമിതി, പരപ്പനങ്ങാടി ബില്‍ഡിങ്ങ് ഓണേഴ്‌സ് അസോസിയേഷന്‍ എന്നിവയുടെ ഭാരവാഹിയായിരുന്നു
ദീര്‍ഘകാലം പ്രവാസിയായിരുന്നു.
മാതാവ്;പരേതയായ ഫാത്തിമക്കുട്ടി ഇ.വി
ഭാര്യ റംല
മക്കള്‍ ലുലു, ലമ്യ, ലിന മരുമകന്‍ റിസാര്‍(കടുലുണ്ടി)
സഹോദരങ്ങള്‍ മജീദ്, നാസര്‍, കാസിം
സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് പരപ്പനങ്ങാടി പനയത്തില്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



