സിവില്‍ സര്‍വീസ് പരീക്ഷയില്‍ മിന്നും വിജയം സ്വന്തമാക്കി പരപ്പനങ്ങാടി സ്വദേശി അബ്ദുള്‍ ഫസല്‍

പരപ്പങ്ങാടി: സിവില്‍ സര്‍വീസ് സ്വപ്‌നങ്ങള്‍ക്ക് ചിറക്മുളപ്പിച്ച് പരപ്പനങ്ങാടിക്കാരനും. സിവില്‍സര്‍വീസ് പരീക്ഷയില്‍ 507 ാം റാങ്കാണ് പരപ്പനങ്ങാടി പുത്തരിക്കല്‍ സ്വദേശി പി.വി അബ്ദുള്‍ ഫസല്‍ സ്വന്തമാക്കിയിരിക്കുന്നത്.

കുട്ടിക്കാലത്തുതന്നെ പഠനത്തില്‍ ഏറെ മികവു പുലര്‍ത്തിയിരുന്ന ഫസലിന്റെ വലിയ സ്വപ്‌നമായിരുന്നു സിവില്‍സര്‍വീസ് നേടുകയെന്നതെന്ന് ഉമ്മ അസ്‌റാബി പി.വി മലബാറി ന്യൂസിനോട് പറഞ്ഞു.

പത്താം ക്ലാസ് വരെ പരപ്പനങ്ങാടി തഅലീം സ്‌കൂളിലും പിന്നീട് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, ഡല്‍ഹി ജാമിയ മിലിയ എന്നിവിടങ്ങളില്‍ നിന്നാണ് ഉന്നത പഠനം പൂര്‍ത്തിയാക്കിയത്. ഇപ്പോള്‍ തിരുവനന്തപുരം സിവില്‍ സര്‍വീസ് അക്കാദമിയില്‍ അധ്യാപകനായി ജോലി ചെയ്യുകയാണ് അബ്ദുള്‍ ഫസല്‍.

പിതാവ് ബാവ പി.വി വിദേശത്താണ്. സഹോദരി ഫാസില.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top